ആഡംബര ചെടിയെന്ന് കരുതി അസായിപ്പഴം വെറുതെ കളയല്ലേ. വലിയ വില കൊടുക്കേണ്ടി വരും …!

അസായ് ബെറി(അകായ് ബെറി)

ലാറ്റിനമേരിക്കയിൽ അധിനിവേശത്തിനെത്തിയ പറങ്കികളെയും സ്പാനിഷ് രാജാക്കന്മാരെയും ലാറ്റിനമേരിക്കൻ ജന വിഭാഗങ്ങളായ മായന്മാരുടെയും ഇൻകാകകളുടെയും റെഡ് ഇന്ത്യന്സിന്റെയും ആരോഗ്യവും രോഗ പ്രധിരോധ ശേഷിയും ആയുസ്സും തെല്ലൊന്നുമല്ല അമ്പരപ്പിച്ചത്. എവിടുന്നാണിവർക്കിത്രേം വല്യ സിദ്ധി കിട്ടിയിരിക്കുന്നതെന്ന് അറിയാൻ പറങ്കികളും കറ്റാലന്മാരും കിണഞ്ഞു ശ്രമിച്ചു. ഒടുവിൽ അവർ കണ്ടെത്തി “ഇവർ കുടിക്കുന്ന ഒരു പ്രത്യേക തരം പാനീയമാണ് ഈ ആരോഗ്യത്തിന്റെയും ചുറുചുറുക്കിന്റെയും രഹസ്യം”. നമ്മുടെ കവുങ്ങുപോലൊരു ചെടിയില് നിന്നു പറിച്ചെടുക്കുന്ന കറുത്തുരുണ്ട കായകളാണ് പഴച്ചാര് ഉണ്ടാക്കാന് ഉപയോഗിക്കുന്നത്. അസായ് ബെറി(അകായ് ബെറി) എന്നാണതിന്റെ പേര്.

ആഡംബര ചെടികൾ ആയി ഇന്ന് പലരും വീട്ടു വളപ്പിൽ നട്ടു പിടിപ്പിക്കുന്ന യൂട്രപ്പീ ഒലാറസി എന്ന ശാസ്ത്ര നാമമുള്ള ഒരു ഇനം ചെടിയാണ് അകായ് ബെറി (അസായ് ബെറി). നല്ല തവിട്ട് കലർന്ന നീല അല്ലെങ്കിൽ വയലറ്റ് നിറത്തിലാണ് പൊതുവെ ഇവ കാണപ്പെടുന്നത്.കറുത്തമുന്തിരിക്ക് സമാനമാണ് പഴം കാണാൻ. എന്നാലോ മുന്തിരിയേക്കാളും പല മടങ്ങ് ഗുണങ്ങൾ നൽകുന്നതാണ് അസായ് പഴം.

ബ്രസീൽ ആണ് ഇവയുടെ ജന്മ നാടെങ്കിലും ട്രിനിഡാഡിലും സൗത്ത് ആഫ്രിക്കയിലും വ്യാപകമായി ഇവ കൃഷി ചെയ്യുന്നുണ്ട്. ആമസോൺ കാടുകളിലും സ്ഥിരമായി സാന്നിധ്യമുള്ള ഇവ ബ്രസീലിയൻസ് , ആഫ്രിക്കൻസ് എന്നിവർക്ക് നിത്യ ജീവിതത്തിൽ നിന്നും ഒഴിച്ച് കൂടാനാവാത്തതാണ്.

ആമസോണ് മഴക്കാടുകളിലെ ആദിവാസികള് ആരോഗ്യസുരക്ഷയ്ക്കായി കഴിച്ചിരുന്ന ഔഷധശക്തിയുള്ള പഴങ്ങളില് ഒന്നാമതായിരുന്നു അസായ് ബെറി,അക്കായ് ബെറി എന്നെല്ലാം അറിയപ്പെടുന്ന അസായ് പഴം.

പ്രകൃതിദത്ത ആന്റി ഓക്സൈഡുകളുടെ കലവറയായ അസായ് പഴത്തില് ഉയര്ന്ന അളവില് വിറ്റാമിനുകള്, ഫൈറ്റോകെമിക്കല്സ്, പോളിഫിനോള്സ്, ധാതുക്കള്, സമീകൃത ആഹാരത്തിന് ആവശ്യമായ ഫൈബര്,അമിനോ ആസിഡുകള് എന്നിവ അടങ്ങിയിരിക്കുന്നു.
അസായ് ഒരു കമുകിനമാണ്. തൈ നട്ട് 4-5 വര്ഷത്തിനുള്ളില് ഫലം തരും. കുറഞ്ഞ സൂക്ഷിപ്പുകാലം മാത്രമുള്ളതിനാല് അസായ് പഴം (ഫ്രഷ് ഫ്രൂട്ട്) വിപണിയിലെത്താറില്ല. ജ്യൂസ്, പള്പ് രൂപത്തിലാണ് ലഭ്യമാകുക. കേരളത്തിലെ കാലാവസ്ഥ അസായ് ചെടിക്ക് അനുകൂലമായതിനാല്വീട്ടു വളപ്പില് തൈ നട്ടു വളര്ത്താം.

അമിത വണ്ണവും അമിത ഭാരവും നിയന്ത്രിക്കാൻ..

അസായ് പഴത്തിന്റെ പാനീയം സ്ഥിരമായി ഭക്ഷണക്രമത്തില് ഉള്പ്പെടുത്തുന്നതുവഴി ദുര്മേദസ് കുറയ്ക്കാന് മാത്രമല്ല, ശരീരത്തിന്റെ ഭാരം ആരോഗ്യകരമായി നിലനിര്ത്താനും കഴിയുന്നു. നമ്മുടെ ശരീരത്തില് കൊഴുപ്പടിയുന്നതിനെ തടയുകയാണ് അസായ് പഴത്തിന്റെ രാസഘടകങ്ങള് ചെയ്യുന്നത്.

ചർമ്മത്തെ സംരക്ഷിക്കാൻ

ത്വക്ക് സംരക്ഷണത്തിന് പറ്റിയ ഏറ്റവും നല്ല പ്രകൃതിദത്ത എണ്ണയാണ് അസായ് പഴത്തില് നിന്ന് ലഭിക്കുന്നത്. ഇതിലടങ്ങിയിരിക്കുന്ന മികച്ച ആന്റി ഓക്സിഡെന്റാണ് ഇത് സാധ്യമാക്കുന്നത്. അസായ് പഴം ധാരാളം കഴിക്കുന്നവര്ക്ക് തൊലി നല്ല തിളക്കമുള്ളതായിത്തീരുന്നു. തെക്കേ അമേരിക്കയിലെ ജനങ്ങള് ത്വക്രോഗത്തനുള്ള മരുന്നായും അസായ് പഴം കഴിച്ചുവരുന്നു.

ദഹനശക്തിക്ക്

ദഹനപ്രക്രിയയെ സുഗമവും ശരിയായരീതിയിലും ആക്കി നിലനിര്ത്താന് അസായ് പഴത്തിന്റെ ഡെറ്റോക്സിഫിക്കേഷന് കപ്പാസിറ്റിക്ക് കഴിയുന്നു. കൂടാതെ ഇതിന്റെ ദഹനശക്തി വര്ധിക്കുന്ന നാരുകളും ഈ പ്രക്രിയയ്ക്ക് സഹായിക്കുന്നു.

പ്രതിരോധശേഷിക്കും ഹൃദയാരോഗ്യത്തിനും

ഇതിലടങ്ങിയിരിക്കുന്ന പോളിഫെനോലിക്ക് സങ്കരം നല്ലരീതിയിലല്ലാതെ പ്രവർത്തിക്കുന്ന കോശങ്ങളെയും കലകളെയും
റിപ്പയർ ചെയ്യാൻ ശേഷിയുള്ളതാണ്. അതുകൊണ്ടുതന്നെ പ്രായമാവൽ പ്രക്രിയയെ സാവധാനത്തിലാക്കുന്നു. ഇതിലെ ആൻതോസൈനൻസും ആന്റിഓക്‌സിഡെന്റുകളും ഹൃദയത്തെ നന്നായി സൂക്ഷിക്കാൻ കെല്പുള്ളതാണ്

തൈകൾ തയ്യാറാക്കലും കൃഷിയും

കവുങ്ങുപോലുളള നീണ്ടുവളരുന്ന ഒരു സസ്യമാണ് അസായ് അരക്കേഷ്യ വിഭാഗത്തിൽപ്പെട്ട ഇതിന് അലങ്കാരപ്പനയോട് സാമ്യമുണ്ട് ്‌നന്നായിമൂത്തുവിളഞ്ഞകായകൾ പാകി മുളപ്പിച്ചാണ് അസായ് തൈകൾ ഉണ്ടാക്കയെടുക്കാറ് കേരളത്തിൽഎല്ലായിടത്തും അസായ് നന്നായി കായ്ക്കും്. നന്നായി മൂത്തകായകൾ ശേഖരിച്ചെടുത്ത് ഉടൻതന്നെ പോളിത്തീൻ കവറുകളിൽ നട്ട് മുളപ്പിച്ചെടുക്കണം. ഇവ പെട്ടെന്നു മുളയ്ക്കുമെന്നതിനാൽത്തന്നെ രണ്ടാഴ്ചകൊണ്ടുതന്നെ ഇവയുടെ മുളയക്കൽ ശേഷിയും നഷ്ടപ്പെടുന്നു. വേഗം കേടാകുന്ന പഴമാണിത് അതിനാൽ സംസ്‌കരിച്ച് സൂക്ഷിക്കണം. മുളച്ചുപൊന്തിയതൈകൾ മൂന്ന് നാലു മാസം പ്രായമാകുമ്പോൾ നല്ല നീർവാർച്ചയുള്ള നന്നായിവെയിൽ കിട്ടുന്ന സ്ഥലത്ത് മാറ്റിനട്ട് വളർത്തിയെടുക്കാം. ചെടിയുടെ ആദ്യകാലത്ത് വളർത്തിയെടുക്കാൻ കുറച്ച് ശ്രദ്ധ ആവശ്യമാണ്. പിന്നീട് വലിയ പരിരക്ഷ ആവശ്യമില്ല. ഉദ്യാനങ്ങളിൽ നടുമ്പോൾ 1-2 മീറ്റർ അകലം പാലിക്കാം. പോഷക സമ്പുഷ്ടവും മികച്ച പ്രതിരോധശേഷി കാണിക്കുന്നതുമായതിനാൽ അതിനെ കീടങ്ങളുംരോഗങ്ങളും ബാധിച്ചുകാണാറില്ല. അഥവാബാധിച്ചാൽതന്നെ കുരുന്നിലകളെ ബാധിക്കുന്ന ഫംഗസ് രോഗം മാത്രമേ വരൂ അതിനെ അസായ് സ്വയം തന്നെ പ്രതിരോധിക്കും. നീരൂറ്റിക്കുടിക്കുന്ന ചിലപ്രാണികൾ ഇലയും ഇളം തണ്ടും തിന്നുതീർക്കാറുണ്ട്. പഴങ്ങളെ പഴയീച്ചകളും ആക്രമിക്കാറുണ്ട് രണ്ടുവർഷംകൊണ്ടുതന്നെ 8-10 മീറ്റർ ഉയരംവെക്കുന്ന ഇത് നാലുവർഷംകൊണ്ടുതന്നെ പുഷ്പിക്കും.
അടയ്ക്ക പോലെത്തന്നെ കുലകുലകളായാണ കായകൾ് ഉണ്ടാവുക. അവ പാകമെത്തിയാൽ പഴുത്തു തുടുത്ത് നല്ല കറുപ്പു നിറമാകും. അപ്പോൾ പറിച്ചെടുത്ത് സംസ്‌കരിച്ച് സൂക്ഷിക്കുകയാണ് ചെയ്യാറ് ഒട്ടേറെ പ്രമുഖ കമ്പനികൾ ഇതിന്റെ പൾപ്പും സ്‌ക്വാഷും ജാമും നിർമിച്ച് ലോകമാകെ വിപണനം ചെയ്തുവരുന്നു. ഉയർന്ന അളവിൽ പോളി ഫിനോൾസ്, ഫെറ്റോകെമിക്കൽസ്, ധാതുക്കൾ എന്നിവയും അടങ്ങിയിരിക്കുന്ന ഈ പഴം കേരളത്തിലെ കാലാവസ്ഥയിൽ നന്നായി വളരും. അതിന്റെ തോട്ടമുണ്ടാക്കി ലാഭം കൊയ്യാം.

Leave a Reply

Your email address will not be published. Required fields are marked *