കേരള മലനിരകളിൽ പുതിയ സസ്യം: ഫിംബ്രിസ്റ്റൈലിസ് അഗസ്ത്യമലയൻസിസ്‌

പേര് കേട്ടിട്ട് ഞെട്ടേണ്ട കാര്യമൊന്നും ഇല്ല.
ഫിംബ്രിസ്റ്റൈലിസ് അഗസ്ത്യമലയൻസിസ്‌ എന്ന പേരിട്ടിട്ടുള്ള ഈ സസ്യ ഗണത്തെ യൂണിവേഴ്‌സിറ്റി കോളേജിലെ പോസ്റ്റ് ഡോക്ടറൽ ഫെലോ ഡോ.എ.ആർ.വിജി, അസിസ്റ്റന്റ് പ്രൊഫസ്സർ ഡോ.ടി.എസ്.പ്രീത എന്നിവർ ചേർന്ന് അഗസ്ത്യമല ബയോസ്ഫിയര്‍ റിസര്‍വിന്‍റെ ഭാഗമായ പൊന്‍മുടി വനമേഖലയിലെ സീതക്കുളത്ത്, സമുദ്രനിരപ്പില്‍നിന്ന് 795 മീറ്റര്‍ ഉയരത്തിലായാണ് ഇവയെ കണ്ടെത്തിയത്.

സൈപെർസിയെ എന്ന കുടുംബത്തിലെ അംഗമാണ് ഫിംബ്രിസ്റ്റൈലിസ് അഗസ്ത്യമലയൻസിസ്‌.
പൊതുവെ ഔഷധ നിർമ്മാണത്തിനായും മറ്റു ചിലതിനെ കന്നുകാലി തീറ്റയായും ഉപയോഗിക്കുന്ന ഇവ സെഡ്ജ് വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. സമീപ കാലങ്ങളിലെ സസ്യ സമ്പത്തിനെക്കുറിച്ചുള്ള ആഗോള പരിസ്ഥിതി പഠനത്തിലും ഇവയ്ക്ക് വലിയ പ്രാധാന്യമാണ് നൽകുന്നത്.

ന്യൂസീലന്‍ഡില്‍നിന്ന്പ്രസിദ്ധീകരിക്കുന്ന ‘ഫൈറ്റോടാക്‌സ’ എന്ന അന്താരാഷ്ട്ര ജേണലിന്‍റെ മാര്‍ച്ച്‌ ലക്കത്തില്‍ ഇതുസംബന്ധിച്ച്‌ വിവരങ്ങള്‍പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ചതുപ്പുനിലങ്ങള്‍ക്ക് സമാനമായ പ്രദേശത്താണ് പുതിയ സസ്യം കണ്ടെത്തിയതെന്ന് ഡോ. വിജിയും ഡോ. പ്രീതയും അറിയിച്ചു. വിനോദസഞ്ചാര മേഖലയായ പൊന്‍മുടിയിലെ ജനത്തിരക്കും ഈ സസ്യം അന്യം നിന്നുപോകാന്‍ കാരണമായേക്കാം. അതിനാല്‍ ഇന്‍റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്വര്‍ നിയമാവലിക്കനുസൃതമായി ഈ പുതിയ സസ്യത്തെ ഗുരുതരമായ വംശനാശം നേരിടുന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *