ഇടവിള കൃഷി (സമ്മിശ്ര കൃഷി)- കർഷകന് പൂർണ്ണ വരുമാനം വരുന്ന ഏറ്റവും നല്ല കൃഷിരീതി

നമ്മുടെ നാട്ടിൽ സുപരിചിതമായ, എല്ലാവരും പൊതുവെ ചെയ്തു വരുന്ന കൃഷി രീതിയാണ് ഇടവിള കൃഷി (സമ്മിശ്ര കൃഷി). ഒരു അടിസ്ഥാന വിളകളുടെ (ഒരു പ്രധാന ദീർഘ കാല വിള) ഒപ്പം അവക്കിടയിൽ മറ്റു പല വിളകളും കൃഷി ചെയ്യുന്ന രീതിയാണ് ഇടവിള കൃഷി. സമ്മിശ്ര പച്ചക്കറി കൃഷിയിൽ ഒന്നിൽ കൂടുതൽ പച്ചക്കറികൾ അടിസ്ഥാനവിളയോടൊപ്പം ഇടവിളയായി കൃഷി ചെയ്യുകയോ അല്ലെങ്കിൽ വിവിധ ഇനം പച്ചക്കറികൾ ഒരുമിച്ച് കൃഷി ചെയ്യുകയോയാണ് ചെയ്യുന്നത്. നമുക്ക് ഇവിടെ, സൗകര്യാർഥം മേൽപ്പറഞ്ഞ രണ്ടു രീതികളെയും ഇടവിള കൃഷി എന്നു വിളിക്കാം.

ഈ കൃഷിരീതി മൂലം പ്രധാന വിളകളുടെ ഇടയിലുള്ള സ്ഥലം പരമാവധി പ്രയോജനപ്പെടുത്താൻ സാധിക്കുന്നു. സസ്യ മൂലകങ്ങൾ, വെള്ളം, സൂര്യപ്രകാശം തുടങ്ങിയവയുടെ പൂർണമായ ഉപയോഗമുണ്ടാകുന്നു. തനിവിളയുമായി താരതമ്യം ചെയ്യുമ്പോൾ ഉല്പാദനചിലവ് കുറയും. നിശ്ചിത സ്ഥലത്തു നിന്നും അധിക ഉല്പാദനവും ലഭിക്കുന്നു. അങ്ങനെ കർഷകർക്ക് തനിവിളയായി കൃഷി ചെയ്യുമ്പോൾ ഉണ്ടാകുന്ന വിലക്കുറവ് ഒരു പരിധി വരെ ഒഴിവാക്കാൻ ഇടവിള കൃഷി കൊണ്ടു സാധിക്കുന്നു. ഇടവിള കൃഷി ചെയ്യുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം രോഗകീടങ്ങൾ ഒരു വിളയിൽ നിന്നും മറ്റൊന്നിലേക്കു പടരുവാനുള്ള സാധ്യത കൂടുതലാണ്. അത്തരം വിളകൾ ഇടവിള കൃഷിയിൽ നിന്ന് പരമാവധി ഒഴിവാക്കണം.

തീവ്ര കൃഷി ആയതിനാൽ മണ്ണിന്റെ ഫലഭൂയിഷ്ടടത നഷ്ടപ്പെടാതിരിക്കാൻ കൂടുതൽ ജൈവ വളങ്ങൾ മണ്ണിന് നല്കണം. അങ്ങനെ ഒരു ഉയർന്ന വരുമാനം തന്നെ ഇടവിളകൃഷി കൊണ്ട് കർഷകന് സ്വന്തമാക്കാവുന്നതാണ്.
അടിസ്ഥാന വിളകൾ പച്ചക്കറിക്ക് പുറമെ മലചരക്കും ആകാം (അടക്ക, ജാതിക്ക, എല്ലാം അതിൽ പെടും.).
ജാതി മരങ്ങൾക്കിടയിലെയും റബരർ മരങ്ങൾക്കിടയിലെയും കാപ്പിത്തോട്ടം, കമുകിൻ തോട്ടങ്ങളിലെ വെറ്റില, കുരുമുളക്,ചേമ്പ്,ചേന, തെങ്ങിൻ തോപ്പിലെ തണലിലെ മഞ്ഞളും ഇഞ്ചിയും കൂവയും എല്ലാം ഇതിനുള്ള ഉത്തമ ഉദാഹരണമാണ്.

അത് പോലെ തന്നെ ദീർഘ കാലമല്ലാത്ത നെല്ല് പോലുള്ള പ്രധാന വിളകൾക്കും ഇടവിള ചെയാറുണ്ട്. പക്ഷെ, അത് പ്രധാന വിളയുടെ വിളവെടുപ്പിന് ശേഷമുള്ള ഇടവേളയിലായിരിക്കും എന്ന് മാത്രം. എള്ള്, പയർ പോലുള്ള പച്ചക്കറികളാണ് പൊതുവെ നെൽ പാടങ്ങളിൽ കൊയ്ത്ത് കഴിഞ്ഞാൽ ചെയ്യാറ്. മണ്ണിലെ നൈട്രജൻ വളരെയധികം ഉയർത്താൻ പയർ കൃഷി സഹായിക്കുന്നു. അത് വഴി തൊട്ടടുത്ത വർഷത്തിലെ അടിസ്ഥാന വിളകൾക്ക് ആ നൈട്രജൻ വളരെയധികം പ്രയോജനപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *