ഹൈ-ടെക്ക് കൃഷി-കാർഷിക രംഗത്തെ അതി നൂതന ടെക്‌നിക്.

ഏറ്റവും അതി നൂതനമായ കൃഷിരീതിയിൽ, ആധുനിക സാങ്കേതിക വിദ്യകൾ ഉൾക്കൊള്ളുന്നതും, ഉയർന്ന മുതൽ മുടക്ക് ആവശ്യമായിട്ടുള്ളതുമായ കൃഷി രീതിയാണ് ഹൈ-ടെക്ക് കൃഷി.
പരിസ്ഥിതിയെ വളരെ കുറച്ച് ആശ്രയിക്കുന്ന ഈ സാങ്കേതിക വിദ്യ വിളകളുടെ ഉത്പ്പാദന ക്ഷമത വര്ധിപ്പിക്കുന്നതിനോടൊപ്പം ഗുണമേന്മയുള്ള ഉത്പന്നങ്ങളു ണ്ടാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സൂക്ഷ്മ ജലസേചനം മണ്ണില്ലാതെയുള്ള കൃഷി, ഫെട്ടിലൈസേഷന് ,സംരക്ഷിത കൃഷി , (ഗ്രീന് ഹൗസ്/ പോളി ടണല്/ ഷൈയിഡിഗ് നെറ്റ് ) സൂക്ഷ്മ പ്രജനനം സങ്കരയിനം വിത്തുകളുടെ ഉപയോഗം , പ്ലാസ്റ്റിക്ഷീറ്റു കൊണ്ടുള്ള പുതയിടല് എന്നിവയുടെ സമന്വയത്തിലൂടെയാണ് . ഹൈടെക് കൃഷി സാദ്യമാകുന്നത് .

ചെടികള്ക്ക് വളം നല്കുമ്പോള് ഹൈടെക് കൃഷിയില് ഓരോ ചെടിയും പ്രത്യേകം പ്രത്യേകം പരിഗണിക്കേണ്ടതായിട്ടുണ്ട് . മണ്ണിന്റെ ഫലപുഷ്ടിയും ചെടിയുടെ അവസ്ഥയും സൂക്ഷ്മമായി പരിഗണിച്ച് പ്രകൃതിവിഭവങ്ങളെ വളരെ കുറച്ചു മാത്രം ചൂഷണം ചെയ്തു മെച്ചപ്പെട്ട വിളവുണ്ടാക്കുക എന്നതാണ് ഹൈടെക് കൃഷി കൊണ്ടര്ദ്ദമാക്കുന്നത് . കേരളത്തിലെ ഉദ്യാനവിളകളില് പലതും , പ്രത്യേകിച്ചും പച്ചക്കറി വിളകള് ,ഹൈടെക് കൃഷിയ്ക്ക് അനുയോജ്യമാണ്. കൃത്യമായ അളവിലുള്ള വളപ്രയോഗംമൂലവും ശരിയായ അളവിലുള്ള ജലസേചന മുറകള് അവലംബിക്കുന്നത് കൊണ്ടും ഉയര്ന്ന ഉത്പ്പാദനക്ഷമത കൈവരിക്കുന്നു .

വിവിധ ഹൈടെക് രീതികള്
1. സംരക്ഷിത രീതി
സംരക്ഷിത സസ്യഗൃഹങ്ങള്ക്ക് പ്രധാനമായും ഒരു ചട്ടക്കൂടും അതിനു മുകളില് മേയാനായി ഉപയോഗിക്കുന്ന ആവരണവും സസ്യഗൃഹന്തരീക്ഷത്തെ നിയന്ത്രിക്കാന് കഴിയുന്ന ഒരു സംവിധാനവുമുണ്ടായിരിക്കും . ആവരണം ചെയ്യാന് ഉപയോഗിക്കുന്ന സാധനങ്ങളുടെ അടിസ്ഥാനത്തില് സസ്യഗൃഹങ്ങളെ മൂന്നായി തരാം തിരിക്കാം.
• ഹരിതഗൃഹങ്ങള് (ഗ്രീന് ഹൗസുകള് ): ഇവയില് മേല്ക്കൂരയും വശങ്ങളും പ്ലാസ്റ്റിക് ഷീറ്റു കൊണ്ട് ആവരണം ചെയ്തിരിക്കും.
• ഗ്ലാസ് ഹൗസുകള് : ഗ്ലാസ്, പൊളി കര്ബനെറ്റ് , ഫൈബര് ഗ്ലാസ് ഇവയിലേതെങ്കിലും കൊണ്ട് ആവരണം ഉണ്ടാക്കുന്നു.
• പോളിഹൗസ് : സ്റെറിലൈസറുകള് ചേര്ത്ത പൊളി എത്തലിന് ഷീറ്റ് കൊണ്ട് ആവരണം ചെയ്തവ.

2. കൃത്യത കൃഷി ( പ്രെസിഷന് ഫാമിംഗ് )
സസ്യ വളര്ച്ചയ്ക്കാവശ്യമായ ജലം, പോഷകമൂല്യങ്ങള് എന്നിവ കൃത്യമായ സമയത്ത് കൃത്യമായ അളവില് കൃത്യമായ രീതിയില് സസ്യങ്ങള്ക്ക് നല്കുന്ന കൃഷി സമ്പ്രദായമാണ് കൃത്യത കൃഷി. ജലസേചനത്തിനായി ഡ്രിപ്പും ജലസേചനത്തിനോപ്പം തന്നെ രാസവളങ്ങളും നല്കുന്ന ഫെര്ട്ടിഗാഷന് സംവിധാനവും ഉപയോഗിക്കുന്ന ഈ കൃഷി രീതി പോളിഹൌസുകളിലും തുറസ്സായ സ്ഥലത്തും നടത്താം.
3. ഹൈഡ്രോ ഫോണിക്സ്
മണ്ണില്ലാതെ ജലത്തില് സസ്യങ്ങളെ വളര്ത്തുന്ന രീതിയാണു ഹൈഡ്രോ ഫോണിക്സ് എന്നുപറയുന്നത്. ആവശ്യമായ പോഷകമൂലകങ്ങള് ജലത്തില് കലര്ത്തുന്ന രീതിയാണിത് .
4. ഏറോ ഫോണിക്സ്
ഏറോഹൗസുകളില് പല തട്ടുകളിലായി തൂക്കിയിട്ടിരിക്കുന്ന മീഡിയങ്ങളില് കൃഷി ചെയ്യുന്ന രീതിയാണിത്

Leave a Reply

Your email address will not be published. Required fields are marked *