അടുക്കളത്തോട്ടം ഔഷധത്തോട്ടമാക്കാം…!!!

നമ്മുടെ വീട്ടു വളപ്പിലെ കാർഷിക ഉത്പന്നങ്ങൾ എത്രത്തോളം നമ്മുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് ചിന്ദിച്ചിട്ടുണ്ടോ?

വീട്ടു വളപ്പിലെ കൃഷിയിൽ നിന്ന് ചുമ്മാ പഴം, പച്ചക്കറി വിളവെടുക്കണം അത് വിറ്റു കാശാക്കണം എന്ന് മാത്രം ചിന്തിക്കരുത്. ഒരുപാട് രോഗങ്ങളെ ചെറുത്ത് തോൽപ്പിക്കാൻ കഴിവുള്ള പല ഔഷധ ഗുണങ്ങളും അടങ്ങിയ അനേകം വിളകൾ നമുക്ക് നമ്മുടെ അടുക്കള തോട്ടത്തിൽ ഉൾപ്പെടുത്താം. അത് വഴി പല രോഗങ്ങളേം നമുക്ക് വൈദ്യ ചികിത്സ തേടാതെ തന്നെ അകറ്റി നിര്ത്താം.

നമ്മുടെ വീട്ടിലെ പാവം സ്ത്രീകൾ എല്ലാ മാസവും വളരെ പ്രയാസപ്പെട്ട് വിഷമം സഹിച്ച സമയം തള്ളി നീക്കുന്ന ഒരു രോഗമാണ് ആര്‍ത്തവ കാലത്തെ വയര്‍ വേദന. അത് അവർക്കു പുറത്തു പറയാൻ പ്രയാസമുള്ളതു കൊണ്ട് തന്നെ അവർ വേദന സഹിച്ചു സമയം തള്ളി നീക്കാറാണ് പതിവ്.

ഈ രോഗത്തിന് നമ്മുടെ അടുക്കള തോട്ടത്തിൽ തന്നെയുണ്ട് പ്രതി വിധി. അത്തരം വിളകളെ ഇന്ന് ഇവിടെ നമുക്ക് പരിചയപ്പെടാം. ഇവ നിങ്ങളുടെ വീട്ടു വളപ്പിലെ കാര്ഷികയിടങ്ങളിൽ ഉൾപ്പെടുത്തിയാൽ നമ്മുടെ വീട്ടിലെ സ്ത്രീകൾക്ക് അതൊരു വല്യ ആശ്വാസമാകും.

ആര്‍ത്തവസമയത്ത് സ്‌ത്രീകള്‍ക്കുണ്ടാകുന്ന വയറുവേദനയുടെ കാഠിന്യം പലരിലും പല തരമായിരിയ്ക്കും. വയറു വേദന മാത്രമല്ല, കൈകാല്‍ കഴപ്പും ശരീരവേദനയുമെല്ലാം പലര്‍ക്കുമുണ്ടാകും. ആര്‍ത്തവസമയത്തെ വയറുവേദന കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളും, ആര്‍ത്തവസമയത്ത് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുമുണ്ട്. തുളസി, പുതിന തുടങ്ങിയ ചെടികള്‍ ആര്‍ത്തവവേദനകള്‍ കുറയ്ക്കാന്‍ നല്ലതാണ്. ഇവയിട്ട വെള്ളം തിളപ്പിച്ചു കുടിയ്ക്കുകയോ ഇവ ഭക്ഷണസാധനങ്ങളില്‍ ചേര്‍ത്ത് കഴിയ്ക്കുകയോ ചെയ്യാം.
മസാലയായി ഉപയോഗിക്കുന്ന കറുവാപ്പട്ട ആര്‍ത്തവവേദനകള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ആയുര്‍വേദം മാത്രമല്ലാ, അലോപ്പതിയും കറുവാപ്പട്ടയുടെ ഈ ഗുണം അംഗീകരിച്ചിട്ടുമുണ്ട്.

കുരുമുളക്, ജാതിക്ക, കറുവാപ്പട്ട, ഏലയ്ക്ക
തുടങ്ങിയവയെല്ലാം തന്നെ മാസമുറ സമയത്ത് കഴിയ്ക്കാവുന്ന ഭക്ഷണങ്ങളാണ്. ഇവ വയറു വേദന കുറയ്ക്കാനും വിശപ്പുണ്ടാകാനും സഹായിക്കും. വിശപ്പു കുറവ് പലരെയും മാസമുറക്കാലത്ത് ബാധിയ്ക്കുന്ന ഒന്നാണ്. ആവശ്യത്തിനു ഭക്ഷണം കഴിയ്ക്കാതെ വരുന്നത് തളര്‍ച്ച കൂട്ടും.

പപ്പായ
ആര്‍ത്തവത്തിന്‌ മുമ്പായി ഏറെ പപ്പായ കഴിക്കുക. പപ്പായയില്‍ അടങ്ങിയിട്ടുള്ള പപ്പൈന്‍ എന്ന എന്‍സൈം ആര്‍ത്തവകാലത്തെ വേദന കുറയ്‌ക്കാന്‍ ഫലപ്രദമാണ്‌. ആര്‍ത്തവ സമയത്തെ രക്തം ഒഴുക്ക്‌ എളുപ്പത്തിലാക്കാന്‍ ഇത്‌ സഹായിക്കും.

കാരറ്റ്‌
കാരറ്റ്‌ കണ്ണിന്‌ മാത്രമല്ല നല്ലത്‌, മറിച്ച്‌ ആര്‍ത്തവ കാലത്തെ വയര്‍ വേദനയില്‍ നിന്നും ഇവ ആശ്വാസം നല്‍കും. ഈ സമയത്ത്‌ ഒരു ഗ്ലാസ്സ്‌ കാരറ്റ്‌ ജ്യൂസ്‌ കുടിക്കാന്‍ ഗൈനക്കോളജിസ്‌റ്റുകള്‍ നിര്‍ദ്ദേശിക്കാറുണ്ട്‌. ആര്‍ത്തവ കാലത്തെ രക്തമൊഴുക്ക്‌ ശരിയായ രീതിയില്‍ ആവാന്‍ ഇത്‌ സഹായിക്കും.

കറ്റാര്‍ വാഴ
എല്ലാ ശരീര വേദനകള്‍ക്കും കറ്റാര്‍ വാഴ പരിഹാരമാണ്‌, ആര്‍ത്തവകാലത്തെ വേദനയ്‌ക്കും ഇത്‌ പരിഹാരം നല്‍കും. ഒരു സ്‌പൂണ്‍ തേനില്‍ കറ്റാര്‍ വാഴ നീര്‌ ചേര്‍ത്ത്‌ കഴിക്കുന്നത്‌ ആര്‍ത്തവ കാലത്തെ വേദന കുറയ്‌ക്കാന്‍ സഹായിക്കും.

തുളസി
ആര്‍ത്തവ കാലത്ത്‌ തുളസി കഴിക്കുന്നത്‌ വേദന കുറയ്‌ക്കാന്‍ സഹായിക്കും. ഇതിലടങ്ങിയിട്ടുള്ള കഫെയ്‌ക്‌ ആസിഡ്‌ നല്ലൊരു വേദന സംഹാരിയാണ്‌. സുഗന്ധവ്യജ്ഞനങ്ങള്‍ക്കൊപ്പമോ ഔഷധ ചായയിലോ ചേര്‍ത്ത്‌ കഴിക്കുക.

ഇഞ്ചി
ആര്‍ത്തവ കാലത്തെ വേദന കുറയ്‌ക്കാന്‍ ഇഞ്ചി സഹായിക്കും ക്രമരഹിതമായ ആര്‍ത്തവം ക്രമത്തിലാകാനും ഇഞ്ചി സഹായിക്കും. മികച്ച ഫലം ലഭിക്കുന്നതിന്‌ ഇഞ്ചി ചായ രൂപത്തില്‍ കൂടിക്കുന്നതാണ്‌ നല്ലത്‌.

നാരങ്ങ
നാരങ്ങ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പഴങ്ങള്‍ ശരീരത്തിലെ ഇരുമ്പിന്റെ അംശം ഉയര്‍ത്തുകയും ആര്‍ത്തവ കാലത്തെ വേദന കുറയ്‌ക്കാന്‍ സഹായിക്കുകയും ചെയ്യും. ഇത്തരം പഴങ്ങള്‍ കഴിക്കുകയോ അവയുടെ നീര്‌ കുടിക്കുകയോ ചെയ്യുക.

പെരുംജീരകം
ഗര്‍ഭപ്രാത്രത്തിലെ രക്തം ഇല്ലാതാകുമ്പോള്‍ അണ്ഡാശയത്തിലെ രക്തയോട്ടം ഉയര്‍ത്താന്‍ പെരുംജീരകം സഹായിക്കും.ഒരു ഗ്ലാസ്സ്‌ വെള്ളത്തില്‍ പെരുംജീരകം ഇട്ട്‌ തിളപ്പിച്ച്‌ കുടിച്ചാല്‍ വേദനയ്‌ക്ക്‌ ശമനം ലഭിക്കും.

പോഷകങ്ങള്‍
വിറ്റാമിന്‍ ബി6 ധാരാളം അടങ്ങിയിട്ടുള്ള തവിടുള്ള അരി കഴിക്കുന്നത്‌ വേദന കുറയ്‌ക്കാന്‍ സഹായിക്കും. മാംഗനീസ്‌ ധാരാളം അടങ്ങിയിട്ടുള്ള വാള്‍നട്ട്‌, മത്തങ്ങ വിത്ത്‌ എന്നിവ കഴിക്കുന്നതും വേദന കുറയ്‌ക്കാന്‍ സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *